കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. കാലിക്കറ്റ് സര്‍വകലാശാല യു.ജി പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ admission.uoc.ac.in സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം.

പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ അലോട്ട്‌മെന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. CAP ഐ.ഡി, സെക്യൂരിറ്റ് കോഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തതിന് ശേഷം ട്രയല്‍ അലോട്ട്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യാം.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ ആദ്യം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ കാണുന്ന UGCAP 2021 Trial Allotment Published എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജിലേക്ക് ഇത് നയിക്കപ്പെടും. തുടര്‍ന്ന് ലോഗിന്‍ CAP ഐ.ഡി, സെക്യൂരിറ്റി കോഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. അലോട്ട്‌മെന്റ് സ്റ്റാറ്റസ് സ്‌ക്രീനില്‍ കാണാന്‍ കഴിയും. ഇത് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here