നാഷണൽ ഹെൽത്ത് മിഷനു കീഴിൽ, വയനാട്ടിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം. വയനാട് ജില്ലക്കാർക്ക് മുൻഗണന.

തസ്തിക, , ഒഴിവ്, യോഗ്യത

മെഡിക്കൽ ഓഫിസർ (20): എം ബി ബി എസ്സ്, ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.

ജെപിഎച്ച്എൻ (2): ജെ പി എച്ച്എൻ കോഴ്സ് ജയം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.

സ്പെഷൽ എജ്യുക്കേറ്റർ (2): ബിരുദം, സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ്, 1 വർഷ പരിചയം.

ലാബ് ടെക്നീഷ്യൻ (2): മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ജയം, ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ റജിസ്ട്രേഷൻ.

ജെഎച്ച്എ (2): ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ് ജയം, കേരള പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.

ടിബി ഹെൽത്ത് വിസിറ്റർ (2): ട്യൂബർ കുലോസിസ് ഹെൽത്ത് വിസിറ്റർ കോഴ്സ്/ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ്, 1 വർഷ പരിചയം, ടൂവീലർ ലൈസൻസ്, കുറഞ്ഞത് 2 മാസ കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്.

പീഡിയാട്രീഷ്യൻ (1): എം ഡി/ ഡിഎൻ ബി/ ഡിപ്ലോമ (ചൈൽഡ് ഹെൽത്ത്), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ റജിസ്ട്രേഷൻ.

ഡെന്റൽ സർജൻ (1): ബിഡിഎസ്, ഡെന്റൽ കൗൺസിൽ സ്ഥിര റജിസ്ട്രേഷൻ.

വിബിഡി കൺസൽറ്റന്റ് (1): ബിഎസ്‌സി സുവോളജി, ഡിസിഎ, മലയാളം ടൈപ്പിങ്.

സ്റ്റാഫ് നഴ്സ് (5): പ്ലസ്ടു സയൻസ്, ബിഎസ്‌സി നഴ്സിങ്/ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് റജിസ്ട്രേഷൻ.

കൗൺസലർ (2): എം എസ്‌ സി ക്ലിനിക്കൽ സൈക്കോളജി/ സോഷ്യൽ വർക്കിൽ പിജി (മെഡിക്കൽ ആൻഡ് സൈക്യാട്രി).

ഹോസ്പിറ്റൽ അറ്റൻഡന്റ്/ ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്/ സാനിറ്ററി അറ്റൻഡന്റ് (3): ഏഴാം ക്ലാസ്.

പ്രായപരിധി: മെഡിക്കൽ ഓഫിസർ, പീഡിയാട്രീഷ്യൻ തസ്തികകളിൽ 67 വയസ്സ്, മറ്റുള്ളവയിൽ 40 വയസ്സ്.

വിവരങ്ങൾക്ക്: www.arogyakeralam.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!