എം.ജി. സര്‍വകലാശാല പഠനവകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററിലും എം.എ., എം.എസ്സി., എം.ടി.ടി.എം., എല്‍എല്‍.എം., മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ്, എം.എഡ്., ബി.ബി.എ., എം.ബി.എ. എല്‍എല്‍.ബി. (ഓണേഴ്സ്) ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ നടത്തുന്നു.
പൊതു പ്രവേശനപരീക്ഷയ്ക്ക് (കാറ്റ്) (CAT Registration) ഏപ്രില്‍ ഏഴുവരെ രജിസ്റ്റര്‍ ചെയ്യാം .
മേയ് 28, 29 തീയതികളിലാണ് പരീക്ഷ.
അപേക്ഷാ ഫീസ് 1100 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 550 രൂപ. എം.ബി. എ. ഒഴികെയുള്ള പ്രോഗ്രാമുകള്‍ക്ക് ഒരേ അപേക്ഷയില്‍ത്തന്നെ നാല് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം തേടാം.
എം.ബി.എ. പ്രവേശനത്തിന് www.admission.mgu.ac.in വഴിയും മറ്റുള്ള പ്രോഗ്രാമുകള്‍ക്ക് www.cat.mgu.ac.in വഴിയും അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയുടെ അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക്: 04812733595, [email protected] | 0481 2732288, [email protected] (എം.ബി.എ. പ്രോഗ്രാമുകള്‍ക്ക്)