കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക് വർഷം പ്രവേശനം നേടുന്നവർ നൽകേണ്ട ഫീസ് തീരുമാനിച്ച് സർക്കാർ ഉത്തരവായി.

എംബിബിഎസ്

  1. 85% ജനറൽ സീറ്റുകൾ
  2. 15% എൻആർഐ സീറ്റുകൾ: എല്ലാ മെഡിക്കൽ കോളജുകളിലും ട്യൂഷൻ ഫീ 20 ലക്ഷം (20 Lakhs) രൂപ. ഇതിൽ 5 ലക്ഷം (5 Lakhs) ബിപിഎല്ലുകാർ‌ക്കു സ്കോളർഷിപ് (BPL Scholarship) നൽകാനായി നീക്കിവയ്ക്കണം. സുപ്രീം കോടതിയിൽ നിലവിലുള്ള കേസിലെ വിധിക്കു ശേഷം മതി സ്കോളർഷിപ് വിതരണം.

പട്ടിക, ഒഇസി വിദ്യാർഥികളുടെ ട്യൂഷൻ/സ്പെഷൽ/മറ്റു ഫീസ് ‘ഫീ റഗുലേറ്ററി സമിതി’ നിശ്ചയിക്കുന്ന തോതിൽ പട്ടികജാതി/വർഗ വികസനവകുപ്പ് ഡയറക്ടർ അനുവദിച്ച് കോളജുകൾക്കു നൽകും.

ബിഡിഎസ്

19 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകളിലും ട്യൂഷൻ ഫീ ജനറൽ സീറ്റുകളിൽ 3,30,940 രൂപയും എൻആർഐ സീറ്റുകളിൽ 6 ലക്ഷം രൂപയുമാണ് (6 Lakhs). പട്ടിക, ഒഇസി വിദ്യാർഥികളുടെ ട്യൂഷൻ/സ്പെഷൽ ഫീസ് ‘ഫീ റഗുലേറ്ററി സമിതി’ നിശ്ചയിക്കുന്നതു പ്രകാരം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!