തൃശൂർ ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ്- I (മെഡിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. മൈക്രോബയോളജിയിലുളള എംഡി/ഡിഎൻബി അല്ലെങ്കിൽ എംബിബിഎസിനു ശേഷം രണ്ട് വർഷത്തെ ഗവേഷണ-അദ്ധ്യാപന പരിചയം അല്ലെങ്കിൽ ഡെന്റിസ്ട്രിയിലോ വെറ്ററിനറിയിലോ ബിരുദവും മൂന്ന് വർഷത്തെ ഗവേഷണ-അദ്ധ്യാപന പരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം മാർച്ച് 12 രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾ www.gmctsr.org വെബ്‌സെറ്റിൽ ലഭിക്കും. ഫോൺ: 0487 2200313, 2200318.

Leave a Reply