തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2 – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 1 – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലും അസ്സോസിയേറ്റ് പ്രൊഫസർ -ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ഒഴിവുകളാണുള്ളത്.
ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പ്രൊഫസർ തസ്തികയിലും ഒഴിവുണ്ട്. www.iisertvm.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30.