സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുണ്ട്‌. റായ്പുരിലും വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.

റായ്പുർ ഡിവിഷൻ: ഒഴിവ്-696

  1. വെൽഡർ-119
  2. ടർണർ-76
  3. ഫിറ്റർ-8
  4. ഇലക്‌ട്രീഷ്യൻ-198
  5. സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10
  6. സ്റ്റെനോഗ്രാഫർ (ഹിന്ദി)-10
  7. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10
  8. ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17
  9. മെഷീനിസ്റ്റ്-30
  10. മെക്കാനിക് ഡീസൽ-30
  11. മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണർ-12
  12. മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-30.

വാഗൺ റിപ്പയർ ഷോപ്പ്, റായ്പുർ: ഒഴിവ്-337

  1. ഫിറ്റർ-140
  2. വെൽഡർ-140
  3. മെഷീനിസ്റ്റ്-20
  4. ടർണർ-15
  5. ഇലക്‌ട്രീഷ്യൻ-15
  6. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5
  7. സ്റ്റെനോഗ്രാഫർ (ഹിന്ദി)-2.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം. പ്രായം: 15-24 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.secr.indianrailways.gov.in കാണുക. അപേക്ഷകൾ www.apprenticeshipindia.gov.in വഴി അയക്കണം. അവസാനതീയതി: മേയ് 24

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!