കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ജൂലൈ 13ന് നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ്-ചാൻസലറും നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറും ആയിരുന്ന പ്രൊഫ.ജി.മോഹൻ ഗോപാൽ “നമ്മുടെ ഭരണഘടനയെ നമ്മൾ എങ്ങനെ മനസ്സിലാക്കും?” (How we will understand our constitution?) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടനയിലെ മൂല്യങ്ങളെ പറ്റിയും ഭരണഘടന ഒരു നിയമം മാത്രമല്ലെന്നും അതൊരു പ്രക്രിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയിലെ നാല് പ്രധാന മൂല്യങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി എന്നിവയാണ് അതിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമ പഠന മേഖലയിൽ ദീർഘ കാലമായി പ്രവർത്തിക്കുന്ന അക്കാദമിക് വിദഗ്ധനാണ് പ്രൊഫ.ജി.മോഹൻ ഗോപാൽ. ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB) എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം. 2000 മുതൽ 2003 വരെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ വൈസ്-ചാൻസലറും 2006 മുതൽ 2011 വരെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും ആയിരുന്നു. വാഷിങ്ടണിലെ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന പ്രൊഫ.ജി.മോഹൻ ഗോപാലിന് ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ ഡോ എ. സാബു യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ റിസർച്ച് ഡയറക്ടർ പ്രൊഫസർ അനിൽ രാമചന്ദ്രൻ സ്വാഗതവും , സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എച്ച്. ഒ. ഡി. ഷീന ഷുക്കൂർ നന്ദിയും രേഖപ്പെടുത്തി. സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ പ്രമോദ് കുമാർ കെ വി, ഡോ. കെ. ടീ. ചന്ദ്രമോഹൻ എന്നിവരും, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പാലയാട് ക്യാമ്പസ്, മഞ്ചേശ്വരം ക്യാമ്പസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും, ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർഥികൾക്ക് പുറമെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!