ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തെ സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ‘ശങ്കരദർശനസ്യകാലിക പ്രസക്തി’ (ശങ്കര ദർശനത്തിന്റെ കാലിക പ്രസക്തി) എന്നതാണ് വിഷയം. സംസ്‌കൃത ഭാഷയിൽ ടൈപ്പ് ചെയ്ത് പത്ത് പേജിൽ കുറയാതെ തയ്യാറാക്കിയ പ്രബന്ധങ്ങൾ സർവ്വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. പ്രബന്ധത്തിൽ പേര്, മേൽവിലാസം എന്നിവ ചേർക്കുവാൻ പാടില്ല. മറ്റൊരു പേപ്പറിൽ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ എഴുതി പ്രബന്ധത്തിന് മുകളിൽ ചേർത്ത് അയയ്ക്കണം. മികച്ച പ്രബന്ധങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. ഒന്നാം സമ്മാനം 5000/-രൂപയാണ് . 3000/-, 1500/-എന്നിങ്ങനെയാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പ്രബന്ധത്തിനൊപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്. പ്രബന്ധങ്ങൾ അയയ്‌ക്കേണ്ട വിലാസങ്ങൾ:- ഡോ . കെ. ജി. കുമാരി , പ്രൊഫസർ , സംസ്‌കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം- 683574. / ഡോ. സരിത ടി. പി., അസിസ്റ്റന്റ് പ്രൊഫസർ, സംസ്‌കൃതം ന്യായ വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം- 683574.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!