സാമൂഹ്യ നീതി വകുപ്പിന് കീഴിലുളള ജില്ലയിലെ മഹിളാ മന്ദിരം – മുട്ടിക്കുളങ്ങരയില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 13500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടാം തരമാണ് യോഗ്യത.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവൃത്തി സമയം. യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 27ന് രാവിലെ 11 ന് മഹിളാ മന്ദിരം-മുട്ടിക്കുളങ്ങര പാലക്കാട് സൂപ്രണ്ട് മുമ്പാകെ എത്തണം. സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം പരിഗണനാര്‍ഹമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ. മഹിളാ മന്ദിരം ഓഫീസില്‍ ലഭിക്കും.