Munavira Vakayil
Munavira Vakayil
Sub Editor, NowNext

ബി. ഇ. എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് എന്നത് വിമാനങ്ങളുടെ രൂപകല്‍പ്പന, പ്ലാന്‍, ഘടനകള്‍, എയറോ ഡൈനാമിക്‌സ്, അതിന്റെ സവിശേഷതകള്‍ ക്രമീകരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍കൊള്ളുന്ന നാല് വര്‍ഷത്തെ ബിരുദ കോഴ്‌സാണ്. എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിങ്ങിന്റെ ഒരു ശാഖയായ ഇത് വിമാനത്തിന്റേയും അതിന്റെ ഭാഗങ്ങളുടെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഡൊമൈന്‍ നിര്‍ദ്ധിഷ്ടവും വ്യവസായിക പ്രസക്തമായ അറിവ് നല്‍കുന്നതിലൂടെ വ്യവസായ തലത്തില്‍ പ്രായോഗിക സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ ഈ കോഴ്‌സ് പ്രാപ്തരാക്കുന്നു. അങ്ങനെ താല്‍പര്യത്തോടെ പഠിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങളും രസകരാമായതുമായ കോഴ്‌സാണ് ബി. ഇ. എയ്‌റനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് എന്നത്.

അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60 മുതല്‍ 70 ശതമാനം മാര്‍ക്കോടെയെങ്കിലും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ കോഴ്‌സില്‍ ചേരാനുള്ള യോഗ്യത. ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി തുടങ്ങിയവ പ്രധാന വിഷയങ്ങളായി പഠിച്ചിരിക്കണം.

കോളേജുകളോ സര്‍വകലാശാലകളോ നടത്തുന്ന മെറിറ്റ് അധിഷ്ഠിത സെലക്ഷന്‍ അല്ലെങ്കില്‍ പ്രവേശന പരീക്ഷകളാണ് അഡ്മിഷന്‍ പ്രക്രിയ. JEE, AIEEE, CEE, HITSEE എന്നിവയാണ് പ്രവേശന പരീക്ഷകള്‍.

വൈദഗ്ധ്യമുള്ള ബിരുദധാരികള്‍ക്ക് ഉയര്‍ന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഡിമാന്റേറെയുള്ള മേഖലയാണിത്. ഏറ്റവും പ്രശസ്തമായ എഞ്ചനീയറിങ്ങ് ഡിവിഷനുകളില്‍ ഒന്നാണ് എയ്‌റനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് എന്നത്. ബി ഇ എയ്‌റനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ് പഠനശേഷം തുടര്‍ പഠനത്തിനായി എം. ടെക്, മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിങ്ങ് കോഴ്‌സുകള്‍, എം. ഫില്‍ കോഴ്‌സുകള്‍ തുടങ്ങിയവ ചെയ്യാവുന്നതാണ്.

മെയിന്റനന്‍സ് എഞ്ചിനീയര്‍, തെര്‍മല്‍ ഡിസൈന്‍ എഞ്ചിനീയര്‍, എയര്‍ക്രാഫ്റ്റ് പ്രൊഡക്ഷന്‍ മാനേജര്‍, അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, എയ്‌റോസ്‌പേസ് ഡിസൈൻ ചെക്കര്‍, മെക്കാനിക്കല്‍ ഡിസൈന്‍ എഞ്ചിനീയര്‍, ഗ്രാജുവേറ്റ് എഞ്ചിനീയര്‍ ട്രെയിനികള്‍, അസിസ്റ്റന്റ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍, എന്നിവയാണ് ബി.ഇ. എയ്‌റനോട്ടിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് പഠന ശേഷം ലഭിക്കാവുന്ന ജോലികൾ.

ഡി ആർ ഡി ഒ, എയർ ഇന്ത്യ, എച് എ എൽ, നാഷണൽ എയ്‌റനോട്ടിക്ക്സ് ലാബ്, പ്രതിരോധ സേവനങ്ങൾ, എയർക്രാഫ്റ്റ് നിർമ്മാണ കമ്പനികൾ, എയ്‌റനോട്ടിക്കല്‍ ലബോറട്ടറികൾ, ഐ എസ് ആർ ഒ, നാസ, എയർലൈൻസ് സിവിൽ ഏവിയേഷൻ ക്ലബ്, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയവയാണ് എയ്‌റനോട്ടിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള മികച്ച റിക്രൂട്ടിംഗ് മേഖലകൾ.

ഇന്ത്യയിലെ പ്രമുഖ എയ്‌റനോട്ടിക്കല്‍ കോളേജുകൾ
  1. Sathybhama Instiute of Science and Technology, Chennai
  2. Kumaraguru College of Technology, Coimbathore
  3. Chandigarh University, Chandigrah
  4. Bannari Amman Institute of Technology, Sathyamangalam
  5. IIST- Indian Institute of space and Technology, Thirvananthapuram
  6. SCMS School of Engineering and Technology, Ernamkulam
  7. Calicut University, Calicut
  8. RIET- Rajadhani Institute of Engineering and Technology, Trivandrum
  9. ACE College of Engineering, Thiruvananthapuram

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!