കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി “ആഗോള സാമ്പത്തിക വെല്ലുവിളികളും ഇന്ത്യയുടെ വളർച്ചാ സാധ്യതകളും” എന്ന വിഷയത്തിൽ ഐ.ഐ.ടി.മദ്രാസിലെ ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പ് പ്രൊഫസററും പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതിയുടെ ഉപദേഷ്ടാവുമായ പ്രൊഫ. സുരേഷ് ബാബു പ്രഭാഷണം നടത്തി

ആഗോള സാമ്പത്തിക വളർച്ചയിൽ ഏഷ്യൻ രാജ്യങ്ങളാണ് മുന്നേറി കൊണ്ടിക്കുന്നതെന്നും 1990 ൽ ആഗോളതലത്തിൽ പത്താം സ്ഥാനത്തായിരുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോൾ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. അമേരിക്കയും ചൈനയും തമ്മിലുണ്ടായ അകൽച്ച, അസമത്വം, കാലാവസ്ഥാ വ്യതിയാനം, ഭഷ്യ ക്ഷാമം, പണപ്പെരുപ്പം എന്നീ ഘടകങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കുറയുമെങ്കിലും വലിയ ആഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ഉയർന്ന ഉയർന്ന ഇന്ധന ചെലവ്, വെളിയിലേക്കുള്ള മൂലധന ഒഴുക്ക്, ഉയർന്ന കറന്റ് അക്കൗണ്ട് കമ്മി എന്നിവ ആശങ്ക ഉയർത്തുന്നുണ്ട്. കടം തിരിച്ചടവ്, പലിശ എന്നിവ ജി.ഡി.പി യുടെ 5 ശതമാനമാണ്. ഇത് നമ്മുടെ ആരോഗ്യ രംഗത്തെ ചെലവിനേക്കാൾ കൂടുതലാണ്. മൂലധന ചെലവു കൂട്ടുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്യേണ്ടത് വളർച്ചാ സ്ഥിരത ഉറപ്പാക്കാൻ അത്യാവശ്യമാണെന്നും പ്രൊഫ. സുരേഷ് ബാബു അഭിപ്രായപ്പെട്ടു

കണ്ണൂർ സർവകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ എ. സാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ റിസർച്ച് ഡയറക്ടർ പ്രൊഫസർ അനിൽ രാമചന്ദ്രൻ ശാസ്ത്ര വകുപ്പ് മേധാവി ഡോ. ഷഹർബാൻ എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!