കണ്ണൂർ സർവ്വകലാശാല നീലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള പഠന വകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്ത് 5ന് രാവിലെ 11 മണിക്ക് മലയാള വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ:8606050283
