ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്‌സ്) പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 29ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

  • എംഇ, 4 സെമസ്റ്റർ : ബയോടെക്നോളജി/ കെമിക്കൽ /സിവിൽ / കമ്യൂണിക്കേഷൻ / ‍‍കംപ്യൂട്ടർ സയൻസ്/ ഡിസൈൻ എൻജിനീയറിങ്/ എംബെഡഡ് സിസ്റ്റംസ് മാനുഫാക്ചറിങ് സിസ്റ്റംസ് / മെക്കാനിക്കൽ എൻജി / മൈക്രോ–ഇലക്ട്രോണിക്സ് / സോഫ്റ്റ്‌വെയർ സിസ്റ്റംസ് / സാനിറ്റേഷൻ സയൻസ്/ ടെക്നോളജി & മാനേജ്മെന്റ്.
  • എംഫാം (4 സെമസ്റ്റർ): സ്പെഷലൈസേഷൻസ് ഇൻ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി /ഫാർമസ്യൂട്ടിക്സ് / ഫാർമക്കോളജി

എംഇ, എംഫാം പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയിൽ 60% മാർക് വേണം.

എംഇ / എംഫാം പ്രവേശനം ഗേറ്റ് / ജിപാറ്റ് അല്ലെങ്കിൽ ‘ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ്’ സ്കോർ നോക്കിയാകും. പക്ഷേ എംഇ സോഫ്റ്റ്‌വെയർ സിസ്റ്റത്തിന് ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ് സ്കോർ മാത്രമേ പരിഗണിക്കൂ. ഈ ടെസ്റ്റ് ജൂലൈ 2, 3 തീയതികളിൽ ഓൺലൈനായി നടത്തും. തിരുവനന്തപുരം ഉൾപ്പെടെ 46 പരീക്ഷാകേന്ദ്രങ്ങൾ.

ഗേറ്റ് / ജിപാറ്റ് വഴി പ്രവേശനം നേടിയവർക്ക് സ്കോളർഷിപ്പിനു പുറമേ പ്രതിമാസം 13,400 രൂപ ട്യൂഷൻഫീ–വെയ്‌വറായി കിട്ടും. മറ്റെല്ലാവർക്കും 13,400 രൂപ പ്രതിമാസ സ്റ്റൈപെൻഡുണ്ട്. വെബ്‌ : www.bitsadmission.com/hd.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!