എം എസ് സി മാത്തമറ്റിക്‌സ്

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി.  മാത്തമറ്റിക്‌സ് പ്രോഗ്രാമിൽ  എസ്.സി / എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ  സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം . ഫോൺ :9349523003

എം.എ ഹിന്ദി

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ .പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ടു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യത  സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 3 നു രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. ഫോൺ :8921288025

എം.എ മ്യൂസിക്

കണ്ണൂർസർവ്വകലാശാല   മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ  എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി,  എസ്.ടി, എസ്.ഇ.ബി.സി  വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം ഫോൺ:  9895232334,04972806404.

എം. എസ്. സി. കെമിസ്ട്രി

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ് ടി.  വിഭാഗത്തിന് ഒരു സീറ്റ്  ഒഴിവുണ്ട്യോഗ്യരായവർ  സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 4 രാവിലെ 10 മണിക്ക് എം.എസ്.സി. കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ  ഹാജരാകാവുന്നതാണ്. ഫോൺ:  0497-2806402, 9847421467.

എം. എസ്. സി. ബയോടെക്നോളജി

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിന്  എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. 50% മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ആഗസ്റ്റ് 5  രാവിലെ 10 മണിക്ക് ഹാജരാകണം. ഫോൺ:8968654186.

എം.ലിബ് ..എസ്. സി.

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ   മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട് . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 5ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഫോൺ: 9895649188.

എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി

കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിൽ പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു  ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 4 നു രാവിലെ 11 മണിക്ക് പഠന വകുപ്പിൽ  നേരിട്ട് ഹാജരാകണം. ഫോൺ : 0497 -2781441.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!