യു.ജി.സി നെറ്റ് 2021-ന്റെ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അവരുടെ ഔദ്യോഗിക വെബ് സൈറ്റായ ugcnet.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബര്‍ ആറിന് ഓണ്‍ലൈന്‍ മോഡില്‍ ആരംഭിക്കും. രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടക്കുക – ആദ്യത്തേത് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തേത് വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണി വരെയും ആയിരിക്കും.

2020 ഡിസംബര്‍ സൈക്കിളിലെ യു.ജി.സി നെറ്റിന് രജിസ്റ്റര്‍ ചെയ്തിട്ടും അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാനും കഴിയും. പരീക്ഷാഫീസ് അടക്കേണ്ട അവസാന തീയതി സെപ്തംബര്‍ ആറാണ്. കൂടാതെ, കറക്ഷന്‍ വിന്‍ഡോ സെപ്റ്റംബര്‍ ഏഴ് മുതല്‍ 12 വരെയുമുണ്ട്.