കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 15 ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025, 8289918100
കണ്ണൂർ സർവ്വകലാശാല മഞ്ചേശ്വരം ക്യാമ്പസ് നിയമ പഠന വകുപ്പിന്റെ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ പൊതുവിഭാഗം, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 14 ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451 9567277063