2022-23  അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള  ബിരുദ പ്രവേശനത്തിലെ അഞ്ചാം അലോട്ട്മെന്‍റ് 16.09.2022 ന് വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.അലോട്മെന്‍റ്   ലഭിച്ചവർ 17.09.2022 ന് അതാത് കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

ഓപ്ഷൻ  പുനഃസ്ഥാപിക്കുന്നതിന് അവസരം 

നാലാം  അലോട്മെന്റിന് ശേഷം ഹയർ  ഒപ്ഷൻസ്  റദ്ദ് ചെയ്ത അപേക്ഷകർക്ക് 14.09.2022 വൈകുന്നേരം 5 മണിക്ക്   മുൻപായി റദ്ദ് ചെയ്ത ഓപ്ഷൻസ്  ആവശ്യമെങ്കിൽ  പുനഃസ്ഥാപിക്കാവുന്നതാണ്.

സേ പരീക്ഷ വിജയിച്ച   വിദ്യാർഥികൾക്ക്  അപേക്ഷ സമർപ്പിക്കുന്നതിന്  അവസരം 

ഹയർസെക്കണ്ടറി സേ പരീക്ഷ എഴുതി വിജയിച്ചവർക്ക്  14.09.2022 :വൈകുന്നേരം 5 മണിക്ക്   മുൻപായി  അപേക്ഷ സമർപ്പിക്കാവുന്നതാണ്

 ഹയർസെക്കണ്ടറി ഇമ്പ്രൂവ്മെൻറ് പരീക്ഷയുടെ മാർക്ക് ചേർക്കുന്നതിന് അവസരം  

ഹയർസെക്കണ്ടറി പരീക്ഷയിൽ ഇമ്പ്രൂവ്മെൻറ് പരീക്ഷ വഴി മാർക്ക് വർദ്ധനവ് ഉണ്ടായ വിദ്യാർഥികൾക്ക് പ്രസ്തുത മാർക്ക് അപേക്ഷയിൽ ചേർക്കുന്നതിനായി 14.09.2022 വൈകുന്നേരം 5 മണിക്ക്   മുൻപായി  അവസരമുണ്ട്. ഇതിനായി പ്രൊഫൈൽ ലോഗിൻ ചെയ്ത്  കറക്ഷൻ ഫീ ഇനത്തിൽ 200/- രൂപ അടച്ചതിന് ശേഷം  ഫീ രസീതിയും  ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം  [email protected]  എന്ന ഇമെയിൽ ഐഡിയിലേക്ക്  മെയിൽ ചെയേണ്ടതാണ്

അലോട്മമെന്റിൽ നിന്നും പുറത്തായവർക്ക് വീണ്ടും അവസരം

വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷകർ  കാൻഡിഡേറ്റ് ലോഗിൻ  ചെയ്ത്    14.09.2022 വൈകുന്നേരം 5 മണിക്ക്  ന് മുൻപായി കറക്ഷൻ ഫീ ഇനത്തിൽ 200/- രൂപ അടച്ചതിനു ശേഷം [email protected] എന്ന ഇമെയിൽ ഐഡി  യിലേക്ക് മെയിൽ ചെയേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!