കേരളത്തിന്‍റെ കോവിഡ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കി, പ്രകാശനം ചെയ്യാനിരിക്കുന്ന ഡോക്യൂമെന്‍റിനോടനുബന്ധിച്ച് കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ പത്തൊൻപതിനു (തിങ്കളാഴ്‌ച) വൈകീട്ട് ഏഴു മണി മുതൽ ഒൻപതു മണി വരെ ‘കോവിഡ് ഗവേഷണത്തിൽ എന്താണ് പുതിയത്’ എന്ന വിഷയത്തിൽ അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാലയിലെ പ്രശസ്തനായ ഡോ. ശ്യാം കൊട്ടിലിൽ ഓൺലൈനായി പ്രഭാഷണം നടത്തുന്നു. കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ ജിജ്ഞാസുക്കളായ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവർക്ക് മുതൽക്കൂട്ടായേക്കാവുന്ന ഈ പ്രഭാഷണത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല വെബ് സൈറ്റ് ‘www.kuhs.ac.in’ ല്‍ ലഭിക്കുന്നതാണ്.