കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അദ്ധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അദ്ധ്യാപനരംഗത്തെ മികവിനെ ആസ്പദമാക്കി സർവ്വകലാശാലയുടെ വിവിധ അക്കാദമിക് സമിതികൾ തയ്യാറാക്കിയ സുതാര്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മെഡിസിൻ, ആയുർവ്വേദം, ഡെന്‍റൽ, ഹോമിയോ, നഴ്സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് എന്നീ മേഖലകളിലെ അദ്ധ്യാപകർക്ക് പുരസ്കാരം നൽകുന്നതാണ്. ഒരാൾക്ക് ഒരു തവണ മാത്രമേ അവാർഡ് ലഭിക്കൂ.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ ആരോഗ്യ സർവ്വകലാശാലയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂർണമായി പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോടും, പ്രിൻസിപ്പലിന്‍റെ അനുമതി പത്രത്തോടും കൂടി ‘രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ്.പി.ഓ., തൃശൂർ-680596’ എന്ന വിലാസത്തിൽ രജിസ്ട്രേഡ്‌ പോസ്റ്റ്/സ്പീഡ്പോസ്റ്റ് ആയോ, നേരിട്ടോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കവറിന് പുറത്തു മുകളിലായി ‘ബെസ്റ്റ് ടീച്ചർ അവാർഡ് 2022 നുള്ള അപേക്ഷ’ എന്നെഴുതിയിരിക്കണം. അപേക്ഷകൾ 2022 നവംബര്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്കകം ലഭിക്കേണ്ടതാണ്. അതിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

സർവ്വകലാശാല ഗവേർണിങ് കൗൺസിൽ മെമ്പർമാർ, ഫാക്കൽറ്റി ഡീൻമാർ, പ്രിൻസിപ്പൽമാർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അവാർഡ് സംബന്ധിച്ച കാര്യങ്ങളിൽ വൈസ് ചാൻസലറുടെ തീരുമാനം അന്തിമമായിരിക്കും.
കൂടതല്‍ വിവരങ്ങള്‍ക്ക് സർവ്വകലാശാല വെബ്‌സൈറ്റ് ‘www.kuhs.ac.in’ സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0487 2207752