2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230.