ബി.ആർക്ക് (2011 അഡ്മിഷൻ മുതൽ) കോഴ്സിൽ അഞ്ചു വർഷ റഗുലർ പഠനം പൂർത്തിയായ വിദ്യാർഥികൾക്ക് പരാജയപ്പെട്ട തിയറി/ലാബ്/വൈവാ വോസി വിഷയങ്ങളുടെ ഇൻറേണൽ അസ്സസ്സ്മെൻറ് റീ-ഡുവിന് അപേക്ഷിക്കാൻ ഒരു അവസരം കൂടി.

അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 11 ആണ്. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 2205 രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.