• ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ മെയ് 2022 – പരീക്ഷാഫലം

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 മേയിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസു സഹിതം, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ നാലിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

  • ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – റീടോട്ടലിങ് ഫലം

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം, രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചിരിക്കുന്നു.