• സെക്കന്‍റ് എം എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022

2022 ജൂലൈയിൽ നടത്തിയ സെക്കന്‍റ് എം എസ്സ് സി എം എൽ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ പതിനേഴിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022

2022 ആഗസ്റ്റിൽ നടത്തിയ തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും, പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ പത്തൊൻപതിനകം അപേക്ഷിക്കേണ്ടതാണ്.

  • ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022

2022 ജൂലൈയിൽ നടത്തിയ നാലാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം, ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ ഇരുപത്തിനാലിനകം അപേക്ഷിക്കേണ്ടതാണ്.