• മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റിൽ നടത്തിയ മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടെയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ ഇരുപത്തെട്ടിന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.

  • അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടെയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ ഇരുപത്തിനാലിനു വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.