ഓർഗാനിക്ക്, ഇനോർഗാനിക്ക് മെറ്റലുകളിൽനിന്ന് ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ ഉപകരണങ്ങൾ നിർമ്മിക്കുന്ന എൻജിനീയറിങ് വിഭാഗമാണ് സെറാമിക്ക് എൻജിനീയറിങ്. സെറാമിക്ക് പദാർത്ഥങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, ഉപയോഗം എന്നിവ ഈ മേഖലയുടെ പഠനവിഷയമാണ്.

ഗ്ലാസ് ലൈറ്റ് ബൾബുകൾ, ജെറ്റ് എൻജിനുകൾ, കമ്പ്യൂട്ടറുകൾ, കാറുകൾ എന്നിങ്ങനെയുള്ള ദൈന്യം ദിന വസ്തുക്കളുടെ നിർമ്മാണത്തിലും സെറാമിക്ക് എൻജിനീയർമാരുടെ കരസ്പർശം ഉണ്ട്. സെറാമിക്ക് പദാർത്ഥങ്ങളുടെ ഉപയോഗമേഖലകൾ കണ്ടെത്തുന്നതിനും നിലനിൽക്കുന്നവയെ മെച്ചപ്പെടുത്തുന്നതിനുമൊക്കെയുള്ള ഗവേഷണം ഈ ശാഖയുടെ ഭാഗമാണ്.

കോളേജ് ഓഫ് സെറാമിക്ക് ടെക്നോളജി കൊൽക്കത്ത, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെറാമിക്സ് കൊൽക്കത്ത, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കൊൽക്കത്ത, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, എൻ.ഐ.ടി. റൂർഖേല, മൗലാന അബ്ദുൾ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി കൊൽക്കത്ത എന്നീ സ്ഥാപനങ്ങളിൽ കോഴ്സ് നടത്തുന്നുണ്ട്.

 

 

 

 

 

Leave a Reply