Reshmi Thamban

Reshmi Thamban
Sub Editor, Nownext

നിങ്ങൾ ഡിസ്റ്റന്റായി ഡിഗ്രി എടുത്തവരാണോ? ഓൺലൈൻ മോഡിൽ പഠിച്ചവരാണോ? ഡിഗ്രി സർട്ടിഫിക്കറ്റിന്‌ മൂല്യമില്ല എന്ന പഴി കേൾക്കേണ്ടി വന്നിട്ടുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായൊരു സന്തോഷ വാർത്ത. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഏറ്റവും പുതിയ പ്രഖ്യാപനമനുസരിച്ച് ഓൺലൈൻ ആയോ ഡിസ്റ്റന്റ് ആയോ എടുത്ത ഡിഗ്രിക്കും റെഗുലർ ഡിഗ്രിയുടെ അതെ മൂല്യമുണ്ടായിരിക്കും. അയ്യോ എന്റേത് ഡിസ്റ്റന്റ് ഡിഗ്രി ആണേ… അതുകൊണ്ട് അതിനു വാല്യൂ ഇല്ലേ എന്ന് ഇനിയാർക്കും സങ്കടപ്പെടേണ്ടി വരില്ല എന്നർത്ഥം. 

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ അത്രയധികം പ്രാധാന്യത്തോടെ ആളുകൾ സമീപിച്ചിട്ടില്ലാതിരുന്ന ഒരു മോഡ് ഓഫ് എഡ്യൂക്കേഷൻ ആയിരുന്നു ഡിസ്റ്റന്റ് ഡിഗ്രി. ഡിസ്റ്റന്റ് ഡിഗ്രി കഴിഞ്ഞ ഉദ്യോഗാർത്ഥികളെയും അധികമെങ്ങനെ പ്രോത്സാഹിപ്പിച്ച് കണ്ടിരുന്നില്ല. പക്ഷെ കോവിഡ് വന്നതോടെ കഥയാകെ മാറി മറിഞ്ഞു. ഡിസ്റ്റന്റ് ഡിഗ്രി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി. ഓൺലൈൻ മോഡ് ഓഫ് സ്റ്റഡി പ്രീഫെർ ചെയ്യുന്നവരുടെ എണ്ണവും നല്ലൊരു സ്കെയിലിൽ വർധിച്ചു. ഈ ഒരു സാഹചര്യത്തിലാണ് യു ജി സി ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. നിങ്ങൾ നിങ്ങളുടെ ഡിഗ്രി ആയാലും പി ജി ആയാലും ഡിസ്റ്റന്റ് ആയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എങ്കിൽ, അത് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് എങ്കിൽ, തീർച്ചയായും അതിന് റെഗുലർ മോഡിലുളള ഡിഗ്രിയുടെ അതെ വാല്യൂ ഉണ്ടായിരിക്കും. 

India UGC 4 Years Degree Programme

യു ജി സി യുടെ 22 ആം റെഗുലേഷൻ അനുസരിച്ചാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. യു ജി സി യുടെ ഈ പ്രഖ്യാപനം തുടർന്നങ്ങോട്ടും ഓൺലൈൻ അല്ലെങ്കിൽ ഡിസ്റ്റന്റ് മോഡിൽ ഡിഗ്രി ചെയ്യാൻ, പി ജി ഡിപ്ലോമ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്തയാണ്. മുൻപും യു ജി സി ഇതുപോലെ റെഗുലേഷൻ ഇറക്കിയിരുന്നെങ്കിലും അത് പക്ഷെ ഫീൽഡ് എക്സ്പീരിയൻസും ഗ്രൗണ്ട് വർക്കുമൊക്കെ ആവശ്യമുള്ള കോഴ്‌സുകളുടെ കാര്യത്തിൽ വ്യക്തതയില്ലാത്ത ഒരു റെഗുലേഷനായിരുന്നു. പക്ഷെ ഇത്തവണ അത് പരിഹരിച്ചുകൊണ്ടാണ് യു ജി സി പ്രഖ്യാപനം വന്നിരിക്കുന്നത്.

ഏതൊക്കെ കോഴ്സുകൾ ഓൺലൈൻ മോഡിൽ പഠിച്ചാലും തുല്യത ലഭിക്കും, ഏതൊക്കെ കോഴ്സ് അതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നതിന് കൃത്യമായ മാനദന്ധം ഒരുക്കിയതിനു ശേഷമാണ് യു ജി സി യുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഓൺലൈൻ മോഡിൽ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കൃത്യമായ നിർദേശങ്ങളും അതിൽ ഉൾപ്പെടുന്നു. അപ്പൊ എങ്ങനെയാ? ഇനി പേടിക്കാതെ ഡിസ്റ്റന്റ് ഡിഗ്രി എടുക്കാം അല്ലെ?