Munavira Vakayil
Munavira Vakayil
Sub Editor, NowNext

സാങ്കേതിക വിദ്യഭ്യാസ മേഖല വളരെ ശക്തിപ്പെടുന്ന ഒരു കാലത്ത് ഓഫ്‌സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. സാങ്കേതിക വിദ്യഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങ് ആന്റ് ട്രെയിനുംങ്ങും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കോഴ്‌സാണിത്.

സാങ്കേതികത ഉപയോഗിച്ച് പുസ്തകങ്ങൾ, പത്രങ്ങൾ തുടങ്ങി അച്ചടി ആവശ്യമായ എല്ലാ കാര്യങ്ങളും പ്രിന്റിങ് ടെക്നോളജിയിലൂടെ പഠിപ്പിക്കുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. ഈ കോഴ്‌സ് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷകള്‍ നല്‍കാവുന്നതാണ്.

അപേക്ഷകര്‍ പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കും.

ഒ.ബി.സി/എസ്.ഇ.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേഷന്‍ ഗ്രേഡ്-2 പ്ലേറ്റ് മേക്കര്‍ ഗ്രേഡ്-2 തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനത്തിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (04712474720), എറണാകുളം (04842605322), കോഴിക്കോട് (04952356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററില്‍ നിന്ന് നേരിട്ടും മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ 130 രൂപ മണിയോര്‍ഡറായി നല്‍കിയും ലഭിക്കും.

വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിച്ച് മാനേജിംഗ് ഡയറക്ടക്, സി-ആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0471-2474720, 0471-2467728 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വെബ്സൈറ്റ്: www.captkerala.com പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!