ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം – ഒന്ന്. ‘പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ’ എന്ന പ്രൊജക്ട് മോഡ് കോഴ്സിലേയ്ക്ക് യു. ജി. സി. 2018 മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തുക. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. യു. ജി. സി. സ്കെയിലിൽ വേതനം ലഭിക്കും. പ്രായം 2023 ജനുവരി ഒന്നിന് 40 വയസിൽ താഴെ.

നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അംഗീകരിച്ച സർവ്വകലാശാല/കോളേജിൽ നിന്നും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ എ-ക്ലാസ്സ് രജിസ്ട്രേഷനുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർക്ക് വേണ്ട യോഗ്യതകൾ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആയുർവേദത്തിൽ നേടിയ പിഎച്ച്.ഡി., ആയുർവേദ മേഖലയിൽ ഗവേഷണ-പ്രവൃത്തി പരിചയങ്ങൾ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.