ടെക് ഭീമൻ മൈക്രോസോഫ്റ്റും ഈ വർഷം തുടക്കത്തിൽ തന്നെ വലിയൊരു ലേയോഫിനു ഒരുങ്ങുന്നതായി റിപോർട്ടുകൾ. 2023 തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴേക്കും ലോകത്താകമാനം 24000-ത്തോളം പേർക്കാണ് ഇത് വരെ കൂട്ടപ്പിരിച്ചുവിടലുകളിൽ ജോലി നഷ്ടമായത്. വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി ഭയന്ന് സ്റ്റാർട്ടപ്പുകൾ മുതൽ മൾട്ടിനാഷണൽ കമ്പനികൾ വരെ കൂട്ടാപിരിച്ചുവിടൽ നടത്തുന്നതിനിടയിൽ മൈക്രോസോഫ്ട് പോലൊരു ഭീമൻ കമ്പനിയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണ് ഇപ്പോൾ വാർത്തകളിൽ.

വരും ദിവസങ്ങളിൽ മൊത്തം പതിനൊന്നായിരത്തോളം പേരെ കൂട്ടത്തോടെ പിരിച്ചു വിടാനാണ് കമ്പനിയുടെ പ്ലാൻ. ഇതോടെ ഈ വർഷം ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം അര ലക്ഷത്തോളമാകും. അതിനിടയിൽ ആമസോൺ ഏകദേശം 18,000 പേരെ പിരിച്ചുവിടാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കണക്കിനു പോയാൽ 2022-ൽ ഒന്നരലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടതിന്റെ ഇരട്ടി ആഘാതവുമായിരിക്കും 2023-ൽ ഉണ്ടാവുക.