കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മാർച്ച് പതിനാലു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ & സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷക്ക്‌ 2023 ഫെബ്രുവരി പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഫെബ്രുവരി ഇരുപത്തഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.