കേരളത്തിൽ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ കോഴ്സ് അവതരിപ്പിച്ച് അസാപ്. കോഴ്സിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. നാട്ടിലും വിദേശത്തും നിരവധിയായ തൊഴിൽ സാധ്യതകളാണ് കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്.

യോഗ്യത: ഐ ടി ഐ

ഓൺ ദി ജോബ് ട്രെയിനിങ് സെന്ററുകൾ ലഭ്യമായിട്ടുള്ള തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്കിൽ പാർക്കുകളിലാണ് കോഴ്സ് സംഘടിപ്പിക്കുക. സംസ്ഥാനത്തെ വിവിധ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലെ സെർട്ടിഫൈഡ് ടെക്‌നീഷ്യന്മാരുടെ അഭാവം പരിഹരിക്കുക എന്നതാണ് ലക്ഷ്യം. നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിന്റെ അംഗീകാരമുള്ള കോഴ്സ് ആണിത്.

ഫാക്ടറികളിൽ, ആശുപത്രികളിൽ, മാളുകളിൽ ഒക്കെ മലിനജല പ്ലാന്റ് പ്രവർത്തിപ്പിക്കാൻ നൈപുണ്യമുള്ള ടെക്‌നീഷ്യന്മാരുടെ സേവനം ആവിശ്യമുണ്ട്. ഇന്ത്യയൊട്ടാകെ ഇത്തരം ടെക്‌നീഷ്യന്മാരുടെ ഒഴിവ് എടുക്കുകയാണെങ്കിൽ അത് 20,000ഓളം വരും.

കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലും ഇത്തരം ടെക്‌നീഷ്യന്മാരുടെ സാന്നിധ്യം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പൊലൂഷൻ കൺട്രോൾ ബോർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അധികം വൈകാതെ കേരളത്തിലും ഇത് നിര്ബന്ധമാകുമെന്ന സാഹചര്യത്തിൽ കൂടിയാണ് കോഴ്സുമായി അസാപ് രംഗത്തെത്തിയിരിക്കുന്നത്.

കോഴ്സ് ദൈർഘ്യം: 200 മണിക്കൂറുകൾ (70 മണിക്കൂർ തിയറി, 130 മണിക്കൂർ ഓൺ ദി ജോബ് ട്രെയിനിങ്)
കോഴ്സ് ഫീ: 17,200 രൂപ (ജി എസ് ടി ഉൾപ്പെടെ)
കേരള ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയവയുടെ സ്കിൽ ലോൺ സഹായവും വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: asapkerala.gov.in