Munavira Vakayil
Munavira Vakayil
Sub Editor, NowNext

‘നട്ടാലെ നേട്ടമൊള്ളൂ’ എന്ന പഴമൊഴി പഴയതായിടത്ത് കൃഷിയും മണ്ണുമെല്ലാം മോശമാണ് പുതു തലമുറയ്ക്ക്.

രാജ്യത്ത് ജിഡിപിയുടെ 15 % കൃഷിയാവുമ്പോൾ മണ്ണും കൃഷിയുമൊക്കെ അത്ര മോശമാവുമോ ? ഭക്ഷണമില്ലാതെ ജീവിക്കാൻ കഴിയാത്തിടത്ത് എങ്ങനെയാണ് കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ മോശമാവുന്നത് ?

അതെ, പുതുതലമുറ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിദ്യഭ്യാസം ഉപേക്ഷിച്ച് കൃഷി ചെയ്യുന്നത് മോശമാണെന്ന ചിന്തയുള്ളവർക്ക് കൃഷി തന്നെ വിദ്യഭ്യാസമാക്കാനുള്ള നിരവധി അവസരങ്ങളാണുള്ളത്.

അപ്പോൾ ഉണ്ടാവുന്ന ചിന്ത നോക്കൂ…

ആരോഗ്യമുള്ള ശരീരവും, കൃഷി പണിയിലേർപ്പെടാൻ താല്പര്യവുമുള്ളവർക്ക് കൃഷി സംബന്ധമായി പ്രവർത്തിക്കാൻ വിദ്യഭ്യാസം വേണോ എന്ന്.

തീർച്ചയായും വേണം. കാരണം നോക്കൂ…

നിങ്ങൾ കൃഷി പഠനമേഖലയാക്കിയാൽ തൂമ്പയെടുത്ത് നേരെ മണ്ണിലേക്കല്ല ഇറങ്ങുന്നത്. പകരം മണ്ണിന്റെ ഫലഭൂയിഷ്ഠിയെ കുറിച്ചും അതുപോലെ വിത്തിനെ കുറിച്ചും അങ്ങനെ കൃഷി സംബന്ധമായ പല മേഖലയെ കുറിച്ചും അറിവും പരിജ്ഞാനം നേടുന്നു.

ഇനി ഇങ്ങനെ പഠിച്ചിറങ്ങി കർഷകൻ ആവാൻ ആണോ ? ഇന്നത്തെ കർഷകർ എല്ലാം കോളേജുകളിൽ പോയി വിദ്യ നേടിയവരാണോ എന്ന് ചോദിക്കുന്നവരോട്

വെറുമൊരു കർഷകരല്ല കാർഷിക പഠനം പൂർത്തിയാക്കിയവർ, രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഗവണ്മെന്റ് അല്ലെങ്കിൽ സ്വകാര്യമേഖലയിൽ  കൃഷിയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.

അവ താഴെ പറയുന്നു.

  1. Crop specialist
  2. Fertilizer sales representative
  3. Food microbiologist
  4. Food researcher
  5. Plant geneticist
  6. Soil surveyor
  7. Farm manager

കൂടാതെ, ആകർഷകമായ വരുമാനം ലഭിക്കുന്ന മറ്റ് മേഖലകളായ ഹോർട്ടികൾച്ചർ, dairying & poultry farming, Health farms, resorts , Agro-industry Sector, Estates and tea gardens, Services Sector, Agricultural Engineering, Corporations, Agriculture Management തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.

Agriculturist planting green tobacco plants Premium Photo

ജോലി സാധ്യതയും പഠനത്തിന്റെ ആവശ്യകതയുമെല്ലാം നിങ്ങളെ കാർഷിക വിദ്യഭ്യാസം നേടാൻ പ്രാപ്തനാക്കിയോ ?

എങ്കിൽ ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാർഷിക പഠനവുമായി ബന്ധപ്പെട്ടാണ്.

കാർഷിക പഠനം അഥവാ BSc. Agriculture എന്നത് ഡിഗ്രി കോഴ്സ് ആയോ അല്ലെങ്കിൽ ഡിപ്ലോമയായോ പഠിക്കാം. കൂടാതെ MSc. Agriculture, ഡോക്ടറൽ കോഴ്സ്കളും ലഭ്യമാണ്. പ്ലസ് ടു സയൻസ് വിഭാഗം എടുത്തവർക്ക് മാത്രമേ  BSc. Agriculture  എടുത്ത് പഠിക്കാൻ കഴിയൂ.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ കോഴ്സിന് അഡ്മിഷൻ ലഭിക്കുക. ചില സ്വകാര്യ സ്ഥാപനങ്ങളിൽ സെക്കണ്ടറി മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം നേടാം.

ഇന്ത്യയിൽ പ്രവേശന പരീക്ഷ നടത്തുന്ന  പ്രമുഖ സ്ഥാപനങ്ങൾ
  1. ICAR AIEEA 2020 (All India Entrance Examination for Admission)
  2. Bihar Combined Entrance Competitive Examination (BCECE 2020)
  3. Jharkhand Combined Entrance Competitive Examination (JCECE 2020)
  4. Kerala Engineering, Agriculture and Medical (KEAM 2020)
  5. Madhya Pradesh Pre-Agriculture Test (MP PAT 2020)
ഇന്ത്യയിലെ  കാർഷിക പഠന കോഴ്സുകൾ ലഭ്യമായ കോളേജുകൾ
  1. Indian Agricultural Research Institute (IARI), New Delhi
  2. Punjab Agricultural University, College of Agriculture Engineering & Technology, Ludhiana
  3. Amritsar College of Engineering and Technology, Amritsar
  4. Desh Bhagat University, Punjab
  5. Indira Gandhi National Open University (IGNOU), School of Agriculture (SOA), New Delhi
കേരളത്തിലെ കാർഷിക പഠന കോഴ്സ് ലഭ്യമായ കോളേജുകൾ
  1. College of Agriculture, Thiruvananthapuram, Kerala
  2. College of Horticulture, Thrissur, Kerala
  3. College of Agriculture, Kasargod, Kerala
  4. College of Agriculture, Wayanad, Kerala

അനന്തമായ ജോലി സാധ്യതകളുടെ നടുവിൽ മണ്ണിനോടും കൃഷിയോടും അടുത്ത് മികച്ച ഒരു അഗ്രിക്കൾച്ചറിസ്റ് ആവാൻ മടികളേതുമില്ലാതെ, മോശമെന്ന തോന്നലില്ലാതെ, ലോകത്തിന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ ഭക്ഷണ മേഖലയിൽ അഭിമാനപൂർവം നിങ്ങൾക്ക് പ്രവർത്തിക്കാം.

വെറുമൊരു കർഷകനല്ല  അഗ്രിക്കൾച്ചറിസ്റ്റ്, പ്രൊഫെഷണൽ കർഷകരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!