എഞ്ചിനീയറിംഗ് എന്ന് പറഞ്ഞാൽ സിവിലും മെക്കാനിക്കലും ഇലക്ട്രോണിക്‌സും മാത്രമാണെന്ന് കരുതിയിരിക്കുന്നവരോടാണ് ഇനി പറയാൻ പോകുന്നത്. പിള്ളേരൊക്കെ, പത്തും +2 ഒക്കെ കഴിഞ്ഞ് ഇറങ്ങാൻ പോകുവല്ലേ… പഴയപോലെ ഓൾഡ് ജൻ കോഴ്സുകളുടെ കഥയും പറഞ്ഞിരിക്കാതെ അവർക്ക് പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തി കൊടുക്കണം. ബാക്കിയെല്ലാ മേഖലയിലും ന്യൂ ജൻ സ്ഥാനം പിടിച്ചത് പോലെ എഞ്ചിനീയറിംഗ് മേഖലയിലുമുണ്ട് ഇഷ്ടം പോലെ ന്യൂ ജൻ കോഴ്സുകൾ. ആശുപത്രികൾ, പെട്രോളിയം തുടങ്ങി പഞ്ചസാരയ്ക്കും പെയ്‌ന്റിനും പട്ടിനും വരെ അവരുടേതായ എൻജിനീയറിങ് ശാഖകളുണ്ട്. സാധാരണ കമ്പ്യൂട്ടർ സയൻസ്, ;ഇലക്ട്രോണിക്സ് എന്നിവക്ക് പുറമേ റോബോട്ടിക്‌സ്, എ.ഐ., എന്നിവയിലും നമ്മുടെ നാട്ടിൽ ഇപ്പോൾ ബിടെക് ഉണ്ട്.  ഇതിനൊക്കെയുള്ളത് ഉയർന്ന തൊഴിൽ സാധ്യതകളാണ്. മാത്രമല്ല, ഇത്തരം കോഴ്‌സുകൾ ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പഠിക്കാനും കഴിയും. പഠിച്ചിറങ്ങി കഴിയുമ്പോ ഇന്ത്യയിലും വിദേശത്തും ഒരുപോലെ സാധ്യതകളുമുണ്ട്. കോഴ്സുകളെക്കുറിച്ചൊക്കെയുള്ള വിശദ വിവരങ്ങൾ നൗ നെക്സ്റ്റിന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്. കാണാൻ മറക്കണ്ട.