Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

കടലിനടിയിലും മരുഭൂമിയിലുമൊക്കെ കുഴിച്ച് കുഴിച്ച് ചെന്ന് ക്രൂഡ് ഓയിൽ, നാച്ചുറൽ ​ഗാസ് ഒക്കെ പുറത്തെടുക്കുക, അത് അവിടെനിന്നും റിഫൈനറികളിലെത്തിച്ച് റിഫൈൻ ചെയ്ത് പെട്രോളായും മണ്ണെണ്ണയായും പെട്രോളിയം ഉൽപ്പന്നങ്ങളായും മാറ്റിയെടുക്കുക, കുറച്ചല്ല, കുറച്ചധികം സാഹസികത നിറഞ്ഞ പണിയാണ് ഓയിൽ ആൻഡ് ​ഗാസ് ഫീൽഡിലെ ജോലികൾ. 

കൂട്ടത്തിൽ ഉയർന്ന ശമ്പളം, ഹൈ ഡിമാൻഡ്, ഇന്ത്യക്കകത്തും പുറത്തും നിരവധി സാധ്യതകൾ, എക്സ്പീരിയൻസും പ്രായവും കൂടുന്നതിനനുസരിച്ച് ഫീൽഡ് ഔട്ട് ആവാതെ പിടിച്ച് നിൽക്കാം. ഓയിൽ ആൻഡ് ​ഗാസ് ഫീൽഡ് യുവാക്കൾക്ക് പ്രിയപ്പെട്ടതാവാൻ ഇതിൽ കൂടുതൽ എന്ത് വേണം? 

ഈയൊരു ഫീൽഡിൽ ജോലി നേടുന്നതിനായി എന്ത് പഠിക്കണം? എന്തൊക്കെയാണ് ജോബ് റോൾസ്? സാലറി എത്ര?

Vast number of opportunities in the field of oil and gas

3 Sectors of Oil & Gas

ഓയിൽ ആൻഡ് ​ഗാസ് ഫീൽഡിൽ പ്രധാനമായും 3 മേഖലകളുണ്ട്. അവിടെയൊക്കെ വ്യത്യസ്തങ്ങളായ ജോലികളുമുണ്ട്. അപ്പ് സ്ട്രീം, മിഡ് സ്ട്രീം, ഡൗൺ സ്ട്രീം എന്നിവയാണ് ആ 3 മേഖലകൾ. ഭൂമിക്കടിയിൽ ക്രൂഡ് ഓയിൽ സാന്നിധ്യം കണ്ടെത്തുന്നതുമുതൽ അതിനെ ഖനനം ചെയ്ത് പുറത്തെടുക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും അപ്പ് സ്ട്രീമിൽ പെടും. ഖനനം ചെയ്തെടുത്ത വസ്തുക്കളുടെ സ്റ്റോറേജ് ആൻഡ് ട്രാൻസ്പോർട്ടേഷൻ ആണ് മിഡ് സ്ട്രീമിൽ വരുന്ന പ്രധാന പ്രക്രിയകൾ. ഡൗൺ സ്ട്രീമിലാണ് ഇവയുടെ റിഫൈനിങ് പ്രക്രിയ നടക്കുന്നത്. ക്രൂഡോയിലിനെ സംസ്കരിച്ച് പെട്രോളും മണ്ണെണ്ണയുമൊക്കെ ആക്കി മാറ്റുന്നത് ഈ ഘട്ടത്തിലാണ്. 

Up Stream

​ഈ 3 മേഖലകളിൽ ജോലി നേടുന്നതിനും വ്യത്യസ്ത യോ​ഗ്യതകളാണ് വേണ്ടത്. ഇവിടെയൊക്കെയും സ്കില്ലുകൾ പ്രധാനമാണ്. അപ്പ് സ്ട്രീമിലെ ജോബ് റോൾസിലേക്ക് വന്നാൽ, തൊഴിലാളികൾക്ക് നല്ല ആരോഗ്യവും അനലൈസിങ് സ്കില്ലുമുണ്ടായിരിക്കണം. റൗസ്റ്റബൗട്ട് എന്നതാണ് ഒരു ഓയിൽ റിഗിലെ ഏറ്റവും ബേസിക് ജോബ്. ഓയിൽ റിഗ് എന്നാൽ ഒരു ഡ്രില്ലിങ് യൂണിറ്റ് എന്നൊക്കെ പറയാവുന്ന ഒന്നാണ്. ഖനനം നടക്കുന്നത് അവിടെയാണ്. റിഗിൽ പിന്നെയുള്ളത് ഫ്ലോർ മാൻ, ഡെറിക്ക്മാൻ, അസിസ്റ്റന്റ് ഡ്രില്ലർ, ഡ്രില്ലർ തുടങ്ങിയ ജോലികളാണ്. ഇവിടെയൊക്കെയും എക്സ്പീരിയൻസും സ്കില്ലുമാണ് ഏറ്റവും പ്രധാനം. 

ഇന്ത്യയിൽ ഒരു റൗസ്റ്റബൗട്ടിന്റെയും ഫ്ലോർമാന്റെയും ശരാശരി ശമ്പളം ഇരുപത്തി അയ്യായിരം രൂപയോളമാണ്. ഡെറിക്മാനിലേക്ക് വരുമ്പോൾ അത് ഏകദേശം മുപ്പത്തിനായിരത്തോളം ഉണ്ടാകും. ഈ പൊസിഷനുകളിൽ എല്ലാം ബി ടെക്ക് യോഗ്യത ഉള്ളവർ വരെ ജോലി നോക്കുന്നുണ്ടെങ്കിലും 10 ആം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. അസിസ്റ്റന്റ് ഡ്രില്ലറുടെ ശരാശരി ശമ്പളം നാല്പതിനായിരം ആണ്. ഡ്രില്ലറുടേത് ഏകദേശം അറുപതിനായിരം രൂപയും. ഡ്രില്ലറുടെ തൊട്ട് മുകളിലുള്ള പൊസിഷനാണ് ടൂൾ പുഷർ. ടൂൾ പുഷറുടെ മിനിമം യോഗ്യത ഡിപ്ലോമയാണ്. ഒരു ടൂൾ പുഷറുടെ ശരാശരി ശമ്പളം എഴുപത്തി അയ്യായിരം മുതൽ എൺപതിനായിരം വരെ ഉണ്ടാകും.

Vast number of opportunities in the field of oil and gas

Mid Stream

മിഡ് സ്ട്രീമിലേക്ക് വന്നാൽ പേര് പോലെ തന്നെ അപ്പ് സ്ട്രീമിനെയും ഡൌൺ സ്ട്രീമിനെയും കണക്ട് ചെയ്യുന്നത് മിഡ് സ്ട്രീം ആണ്. ഖനനം ചെയ്തെടുക്ക വസ്തുക്കൾ അവിടെ നിന്നും റിഫൈനറികളിലും, ഡൗൺസ്ട്രീം മൊത്ത കച്ചവടക്കാരിലേക്കും, വാണിജ്യ- വ്യവസായ കമ്പനികളിലേക്കും പെട്രോ ചെമിക്കൽ പ്ലാന്റുകളിലേക്കും ശുദ്ധീകരിക്കുന്നതിനും മറ്റുമായി എത്തിക്കുന്ന ജോലിയാണ് മിഡ് സ്ട്രീമിലുള്ളത്. ട്രാൻസ്പോർട്ടേഷനായി വിവിധ മെത്തേഡുകൾ ഉപയോഗിച്ച് വരുന്നുണ്ട്. പൈപ്പ് ലൈനുകൾ വഴിയും, കപ്പലുകൾ, ട്രെയിനുകൾ എന്നിവ വഴിയും റോഡ് മാർഗം ട്രക്കുകളിലും ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ നടക്കും.

വെൽ ടെൻഡർ പോലുള്ള ജോലികളാണ് ഈ മേഖലയിൽ പ്രധാനമായും ഉള്ളത്. നാച്ചുറൽ ഗ്യാസ് വെല്ലുകളുടെ അതായത് കിണറുകൾ പോലെയുള്ള സ്റ്റോറേജ് സംവിധാനം, അതിന്റെ റിപ്പയർ ആൻഡ് മെയ്ന്റനൻസ് ആണ് ഒരു വെൽ ടെൻഡറുടെ ജോലി. നാച്ചുറൽ ഗ്യാസ് ഓപ്പറേറ്റർ, വെയർ ഹൌസ് അസ്സോസിയേറ്റ്, ലീഡ് പൈപ്പ്‌യാർഡ് റെപ്രെസെന്ററ്റീവ്, കാഷ്യർ, മെറ്റീരിയൽ ഹാൻഡ്‌ലെർ, ജൂനിയർ ടെക്നിക്കൽ ലെവൽ കെമിക്കൽ എഞ്ചിനീയർ, വെയർ ഹൗസ് ക്ലർക്ക്, കൌണ്ടർ സെയിൽസ് റെപ്രെസെന്ററ്റീവ്, തുടങ്ങിയ ജോലികളും ഈ മേഖലയിലുണ്ട്. ഇന്ത്യയിൽ ഒരു വെൽ ടെൻഡറുടെ ശരാശരി ശമ്പളം എക്സ്പീരിയൻസ് അനുസരിച്ച് നിലവിൽ പതിനയ്യായിരം മുതൽ അമ്പതിനായിരം വരെയാണ് . മറ്റ് ജോബ് റോളുകളുടെ സാലറിയും ഏകദേശം ഇതേ റേഞ്ചിലാണ് വരുന്നത്. 

Vast number of opportunities in the field of oil and gas

Diploma in Oil and Gas Technology

Diploma in Oil and Gas Technology 6 മാസം കാലാവധിയുള്ള ഒരു സ്കിൽ ബേസ്ഡ് സെർട്ടിഫിക്കേഷൻ കോഴ്സ് ആണ്. പ്രൊഫെഷണൽസിനും ഫ്രെഷേർസായ ​ഗ്രാജുവേറ്റ്സിനും ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കുമൊക്കെ ഈ കോഴ്സിന് ചേരാൻ കഴിയും. കോഴ്സ് കഴിഞ്ഞ് ഓയിൽ ആൻഡ് ​ഗാസ് ഫീൽഡിൽ വിവിധ ജോലികൾ നേടാനുള്ള അവസരമാണ് ഈ ഒരു സ്കിൽ കോഴ്സ് പ്രൊവൈഡ് ചെയ്യുന്നത്. നിരവധിയായ സ്വകാര്യ സ്ഥാപനങ്ങൾ ഈ ഒരു കോഴ്സ് നൽകി വരുന്നുണ്ട്. സർട്ടിഫിക്കറ്റ് വാല്യൂ ഉണ്ടോ എന്ന് നോക്കിയ ശേഷം മാത്രം സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഡിപ്ലോമ ഇൻ പെട്രോളിയം എഞ്ചിനീയറിംഗ് പോലുള്ള കോഴ്സുകൾ പഠിക്കുന്നത് റിഫൈനറികളിൽ ജോലി നേടാൻ സഹായിക്കും. 

കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചില്ലെങ്കിൽ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി മേഖലയിലെ ജോലി അപകടം വിളിച്ച് വരുത്തും. ഖനനം ആയതുകൊണ്ട് തന്നെ വളരെ റിസ്ക് പിടിച്ച ജോലിയാണ് ഓയിൽ റിഗിലേത്. റിഗിലെ നിയമങ്ങൾ കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് വഴി. ജോലിയുടെ റിസ്ക് കൂടുന്നതിനനുസരിച്ച് വരുമാനവും കൂടുന്നു. വിദേശ രാജ്യങ്ങളിലേക്ക് ചെല്ലുന്നതോടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നിരവധിയാണ്.

Read More : 2023 വർഷത്തെ ഹൈ ഡിമാൻഡ് ജോലികൾ