കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ  ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ തയ്യാറാക്കിയിട്ടുളള ഗസ്റ്റ് അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം.  താല്‍പര്യമുളളവര്‍ ഒക്ടോബര്‍ 27 ന് രാവിലെ 10 മണിയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം  കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക നേരിട്ട്് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.