കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് കമ്പനി ലിമിറ്റഡിലേക്ക് 22 ഫാം സൂപ്പർവൈസർ തസ്തികയിലേക്കും ഒരു അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിലേക്കും അപേക്ഷക്ഷണിച്ചു. സൂപ്പർവൈസർ തസ്തികയിൽ വിവിധ ജില്ലകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപ്പാൽ വഴി അപേക്ഷിക്കണം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.keralachicken.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4.