നാഷണല്‍ ഹെല്‍ത്ത് മിഷന്‍–- കേരളയില്‍ മിഡ്ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ്(സ്റ്റാഫ് നേഴ്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. യോഗ്യത ബിഎസ്സി നേഴ്സിങ്/ ജിഎന്‍എം. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം . ഉയര്‍ന്ന പ്രാ യം 40. 2020 ഡിസംബര്‍ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നാലുമാസത്തെ പരിശീലനമുണ്ടാകും. ജില്ലാ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത, പ്രവൃത്തി പരിചയം, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനം. www.cmdkerala.net വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി എട്ട്. വിശദവിവരം വെബ്സൈറ്റില്‍.