പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍ – JIPMER) നാലുവര്‍ഷ ബി.എസ്സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന് ഫീസ് 1200 രൂപ.
- ബി.എസ്സി. നഴ്സിങ് (BSc Nursing)
- അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്സുകള്‍ (Allied Health Science Courses):
- ബാച്ച്ലര് ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സസ് (Bachelor of Medical Laboratory Sciences (BMLS))
- അനസ്തേഷ്യാ ടെക്നോളജി (Anaesthesia Technology)
- ബാച്ച്ലര് ഓഫ് ഒപ്ടോമെട്രി (Bachelor of Optometry)
- കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി (Cardiac Laboratory Technology)
- ഡയാലിസിസ് തെറാപ്പി ടെക്നോളജി (Dialysis Therapy Technology)
- മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഇന്‍ ബ്ലഡ് ബാങ്കിങ് (Medical Laboratory Technology in Blood Banking)
- മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിങ് ടെക്നോളജി (Medical Radiology and Imaging Technology)
- ന്യൂറോ ടെക്നോളജി (Neurotechnology)
- ന്യൂക്ലിയാര്‍ മെഡിസിന് ടെക്നോളജി (Nuclear Medicine Technology)
- പെര്‍ഫ്യൂഷന്‍ ടെക്നോളജി (Perfusion Technology)
- റേഡിയോതെറാപ്പി ടെക്നോളജി (Radiotherapy Technology)
നഴ്സിങ് 94 (ആണ്‍കുട്ടികള്‍ 9, പെണ്‍കുട്ടികള്‍ 85), അലൈഡ് ഹെല്‍ത്ത് സയന്‍സിന് 87 എന്നിങ്ങനെയാണ് സീറ്റുകള്‍.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച്, ഓരോന്നും ജയിച്ച്, പ്ലസ് ടു തല പരീക്ഷ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആന്‍ഡ് സുവോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വേണം (ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം, പട്ടിക, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം).
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി. 2021 യോഗ്യത നേടിയവരാകണം. അപേക്ഷ jipmer.edu.in/whatsnew/ വഴി മാര്‍ച്ച് 14ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. കൗണ്‍സലിങ്ങിന് അര്‍ഹത നേടുന്നവരുടെ പട്ടിക മാര്‍ച്ച് 21നകം പ്രസിദ്ധീകരിക്കും.