മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ എം.സി.എ പ്രോഗ്രാമിൽ എസ്.സി-1, എസ്.ടി-1, എം. എസ്. സി കമ്പ്യൂട്ടർസയൻസ് പ്രോഗ്രാമിൽ എസ്.സി-1 എന്നിങ്ങനെ സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്ത് 16ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി പഠന വകുപ്പിൽ ഹാജരാകണം.
