കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ്  സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോറം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. വിശദ വിവരങ്ങള്‍ക്ക് : 0471-2325154/4016555.