സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 0496-2524920, 8547005079), മാള (കല്ലേറ്റുംകര – 0480-2233240, 8547005080), മറ്റക്കര (കോട്ടയം – 0481-2542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂര്‍ 04972780287, 8547005082), പൈനാവ് (ഇടുക്കി – 0486-2232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം – 0476-2623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം – 0482-2209265, 8547005085) കുഴല്‍മന്നം (പാലക്കാട് – 0492-2272900, 8547005086) എന്നീ എട്ട് മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2019-20 അദ്ധ്യയനവര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി സ്‌കീമില്‍ രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.in ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച്, രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

Home VACANCIES