Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

ഒരു ഉല്‍പ്പന്നം അത് എത്ര നല്ലതാണെങ്കിലും യഥാര്‍ഥ ഉപഭോക്താവിന്‍റെ കൈകളിലെത്തിപ്പെട്ടില്ലെങ്കില്‍ ഉല്‍പ്പന്ന വിതരണമെന്ന ആ ശൃഖല പൂര്‍ണ്ണമാവില്ല. മാത്രവുമല്ല അങ്ങനെ വന്നെങ്ങില്‍ മാത്രമേ പിന്നീടുള്ള ബിസിനസും മുന്നേറുകയുള്ളു. അതിനാലാണ് ഉപഭോക്താവിന്‍റെ കൈകളില്‍ ഉല്‍പ്പന്നമെത്തിക്കുന്നത് ഇന്നൊരു പ്രൊഫഷണല്‍ കരിയര്‍ ആയി മാറിയത്. ഇതാണ് വിഷ്വല്‍ മെർച്ചൻറ്റൈസിങ്.

എന്താണി പ്രൊഫഷന്‍

ഉപഭോക്താവിനെ ആകര്‍ഷിക്കുവാന്‍ സെല്ലിങ്ങ് ടെക്നിക്കിലെ വിവിധങ്ങളായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണിവര്‍. ആകര്‍ഷകമായ ഉല്‍പ്പന്ന ഡിസ്പ്ലേ ചെയ്യുന്നവരാണിവര്‍. ചില്ലറ വില്‍പ്പനയുടെ പിന്നിലെ ബുദ്ധി കേന്ദ്രമാണിവരെന്നു പറയാം. ശാസ്ത്രീയവും കലാപരവുമായ ഷോറൂം രൂപകല്‍പ്പനയിലാണി വിഭാഗക്കാര്‍ ശ്രദ്ധിക്കുക.

എവിടെയാണ് ജോലി സാധ്യതകള്‍

ഷോപ്പിങ്ങിനെ അനായാസവും ആകര്‍ഷകവുമായ ഒരനുഭവമാക്കുകയെന്നതാണ് ആധുനിക വില്‍പ്പന രീതി. ബ്രാന്‍ഡഡ് ഷോറൂമിലും വലിയ മാളുകളിലും ഇവരുടെ സേവനം കൂടിയേ തീരു. ഇന്ന് കോരളത്തില്‍ പോലും ചെറു പട്ടണങ്ങള്‍ തോറും വന്‍കിട മാളുകള്‍ വരുന്നുണ്ട്. എക്സ്പോര്‍ട്ട് ഏജന്‍സികളിലും ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികളിലും ജോലി സാധ്യതകളുണ്ട്. എന്നിരുന്നാലും ഇതൊരു ക്രിയേറ്റീവ് ഫീല്‍ഡ് ആണെന്നോര്‍ക്കുക.

എങ്ങനെ പഠിക്കാം

ബിരുദത്തിന് ശേഷമുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ ആണ് ഈ രംഗത്തുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ (http://www.nift.ac.in) തിരഞ്ഞെടുത്ത സെന്‍ററുകളില്‍ ഈ കോഴ്സ് പഠിക്കുവാന്‍ കഴിയും. പ്ലസ് ടുവാണ് യോഗ്യത, 6 മാസക്കാലാവധിയാണുള്ളത്. ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (http://www.jdinstitute.com/), പേള്‍ അക്കാദമി (http://pearlacademy.com), റാഫിള്‍സ് അക്കാദമി (http://www.raffles.edu.au/),എന്നിവിടങ്ങളിലും സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!