ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 65 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ ഡിവിഷൻ ക്ലർക്ക്, സെക്യൂരിറ്റി ഗാർഡ്, പബ്ലിക് റിലേഷൻസ് ഓഫീസർ, പ്ലാസ്റ്റർ ടെക്നീഷ്യൻ, ജൂനിയർ ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 18നും 30നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.pgimer.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 3.