Tag: NOWNEXT
പൊതുവിദ്യാലയങ്ങളില്‍ 241 കോടിയുടെ വികസനം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി.നല്‍കി. 2018-19ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കു പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
വിദ്യാഭ്യാസവകുപ്പിന്റെ തനതുഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നത്....
ഉന്നതങ്ങളിലെ ഹെഡ്ഹണ്ടർമാർ
പരസ്യപ്പെടുത്താത്ത ജോലികൾക്ക് നല്ല തലകളെ തിരഞ്ഞു പിടിച്ച് തലപ്പത്തിരുത്തുന്നവരാണ് ഹെഡ്ഹണ്ടർമാർ. വൻകിട വ്യവസായ കമ്പനികളുടെ എക്സിക്യുട്ടിവ് / ഉന്നത ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിന് ഉദ്യോഗാർഥികളെ തിരഞ്ഞുപിടിക്കുകയാണ് ഹെഡ്ഹണ്ടർമാരുടെ ജോലി. ഇത് മാനവവിഭവശേഷിയുമായി ബന്ധപ്പെട്ട...
വിദൂരപഠനത്തിന് യു.ജി.സിയുടെ പിന്തുണ
വിവിധ സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള 651 വിദൂരപഠന കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ജി.സി. ഉന്നതാധികാര സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ചില സര്‍വ്വകലാശാലകള്‍ വിദൂരപഠന കോഴ്‌സുകള്‍...
വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറച്ചു; കേരളത്തിന് തിരിച്ചടി
കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ...
ബി.ടെക് / എം.ടെക് സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബി.ടെക് / എം.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ടി.സി., ഫീസ് എന്നിവയുമായി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
എൻട്രൻസ് പരീക്ഷ പാസ്സായ വിദ്യാർത്ഥികളെ കൂടാതെ പുതിയ സർക്കാർ ഉത്തരവ്...
ആയുര്‍വേദ പരാമെഡിക്കലിന് അപേക്ഷിക്കാം
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ ഈ വര്‍ഷം (2018 -2019) നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ കോഴ്‌സുകളായ നഴ്‌സിങ് / ഫാര്‍മസി തെറാപ്പിസ്റ്റ്...
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർത്തിവെച്ചു
നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം ഓഫീസിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ അറ്റസ്റ്റേഷന്‍ തുടരും.
എജ്യുസാറ്റ് സ്റ്റുഡിയോയിൽ ഒഴിവുകൾ
തിരുവനന്തപുരത്തെ ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്സിലെ എജ്യുസാറ്റ് സ്റ്റുഡിയോയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, കാമറാമാൻ, എഡിറ്റർ / അനിമേറ്റർ എന്നീ തസ്തികകളിലെക്കാണ് ഒഴിവുകൾ.
പ്രസ്തുത...
പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപകർ
തിരുവനന്തപുരത്തെ പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ ഹിന്ദി / ഹിസ്റ്ററി വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. താല്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
M.A., B.Ed യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 25,000/- രൂപ ശമ്പളമായി കിട്ടും.
താല്പര്യമുള്ളവർ പ്രിന്‍സിപ്പലിനെ വിളിക്കുക: 0471 - 2351784.
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍ 8ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്കുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനത്തെ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ടിന് അതാത് പോളിടെക്‌നിക്കുകളില്‍ നടക്കും.
ഇടുക്കി ജില്ലയിലെ മുട്ടം, പുറപ്പുഴ, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍, പയ്യന്നൂര്‍ റെസിഡന്‍ഷ്യല്‍ വനിതാ പൊളിടെക്‌നിക്,...



















