എൻജിനീയറിങ് പഠനത്തിനുശേഷം നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന ആദ്യത്തെ ചോദ്യം സ്വയം പരിചയപ്പെടുത്താൻ ആയിരിക്കും. എല്ലാ അഭിമുഖങ്ങൾക്കും ഈ ചോദ്യം അവർത്തിക്കുന്നതിനാൽ നിങ്ങൾ അതിനുത്തരം നൽകാൻ തയാറായിരിക്കണം. നിങ്ങൾക്ക് അനുകൂലമായി അഭിമുഖം കൊണ്ടുവരാൻ ആ ഉത്തരം സഹായിക്കും.
മറ്റു മത്സരാർത്ഥികളിൽനിന്നും നിങ്ങളെ വേറിട്ടുനിർത്തുന്നതായിരിക്കും ആ ഉത്തരം. നിങ്ങളുടെ ക്രിയേറ്റിവിറ്റി കൊണ്ടും അറിവുകൊണ്ടും നിങ്ങൾ സ്ഥാപനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി മാറാനുള്ള അവസരമായിരിക്കും അത്. അഭിമുഖത്തിൽ മാത്രമല്ല, കരിയറിലും ഇത് ഗുണം ചെയ്യും.