പരീക്ഷാ ചൂടിൽ വിദ്യാർത്ഥികൾ എപ്പോഴും പേടിക്കുന്ന ഒന്ന് സമയക്രമീകരണമാണ്. സമയത്തെ പേടിക്കേണ്ടതില്ല എന്നതാണ് ആദ്യം ചെയ്യേണ്ടത്. മിക്ക വിദ്യാർത്ഥികളും ചെയ്യേണ്ട പ്രധാന ജോലിയെ അവസാനത്തേക്കായി മാറ്റിവെക്കും. ഇതുമൂലം തങ്ങളുടെ വിലപ്പെട്ട സമയം കൊച്ചു കാര്യങ്ങളിൽ ചിലവഴിക്കുന്നു. ചെയ്യേണ്ട ക്രമത്തിൽ കാര്യങ്ങളെ ക്രമപ്പെടുത്തുക വഴി കുറേ സമയം നമുക്ക് ലാഭിക്കാം. ഏതൊരു കാര്യവും ചെയ്യുന്നതിനു മുൻപ് കൃത്യമായ പ്ലാനിംഗ് അത്യാവശ്യമാണ്. നിങ്ങളുടെ ഏകാഗ്രതയ്ക്ക് കോട്ടം തട്ടുന്ന എന്തിനെയും ഒഴിവാക്കുന്നതാവും നല്ലത്. ദിവസേന ചെയ്യേണ്ട ക്രിയകൾക്ക് ഒരു ടൈം ടേബിൾ ഉണ്ടാക്കുക. രാവിലെ ഉറക്കം എഴുനേൽക്കുന്നത് മുതൽ ഭക്ഷണം കഴിക്കുന്നത് വരെയുള്ള കാര്യങ്ങൾ ടൈം ടേബിളിൽ ഉൾപ്പെടുത്താം. ഇതിലൂടെ ദിവസവും ചെയ്യുന്ന കുഞ്ഞുകാര്യങ്ങൾ പോലും സമയബന്ധിതമായിരിക്കും. ടൈം വേസ്റ്റ് ആയെന്നുള്ള ടെൻഷനും ഒഴിവാക്കാം.
Home INSPIRE