മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്നാണല്ലോ ! പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങണം എന്ന് ഉറപ്പിച്ചായിരിക്കണം എഴുത്ത്. അതിനു വേണ്ടിയാകണം യത്നങ്ങളെല്ലാം.
മുഴുവൻ മാർക്ക് പ്രതീക്ഷിച്ചുള്ള പരീക്ഷ എഴുത്തിൽ റിസൾട്ട് അധികം കുറയില്ല. മാർക്കിൽ പിന്നിലായവർക്കാണ് മുന്നേറാൻ എളുപ്പം.
പഠിക്കാനുള്ള കഴിവിൽ ആരും ആരെക്കാളും പിന്നിലല്ല എന്ന വസ്തുത തിരിച്ചറിയുക. സ്വയം വിശ്വസിക്കുക. നന്നായി പഠിച്ചാൽ ഉറപ്പായും നല്ല മാർക്ക് ലഭിക്കും. അൽപ്പം സമയം ചിലവിടണം എന്ന് മാത്രം.