മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിസ്റ്റംസ് എൻജിനീയറിങ്, കൺട്രോൾ എൻജിനീയറിങ് എന്നീ ശാഖകളുടെ മിശ്ര പഠന മേഖലയാണ് മെക്കാട്രോണിക്‌സ് എൻജിനീയറിങ്. മെക്കാനിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളുടെ പേരുകളിൽ നിന്നുതന്നെയാണ് മെക്കാട്രോണിക്‌സ് എന്ന പേരുണ്ടായത്.

വിമാനം, ഷിപ്പിങ് കമ്പനികള്‍, ഐ.ടി., ബയോമെഡിക്കല്‍, റോബോട്ടിക്‌സ്, നാനോ ടെക്‌നോളജി തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴിൽ സാധ്യത ഉണ്ട്. വ്യവസായങ്ങൾക്കായി ഓട്ടോമേറ്റഡ് സിസ്റ്റംസ് നിർമ്മിക്കുന്നത് ഒരു മെക്കാട്രോണിക്‌സ് എൻജിനീയറാണ്.

കണക്കിലും സയന്സിടലും 50 ശതമാനം മാർക്കോടെ പ്ലസ് ടൂ ജയിച്ചവർക്ക് ബി.ടെക്. കോഴ്‌സിന് അപേക്ഷിക്കാം. നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസേർച് സെന്റർ എറണാകുളം, മൂവാറ്റുപുഴയിലെ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മലപ്പുറത്തെ കൊച്ചിൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കോഴിക്കോട് എന്‍.ഐ.ടി. എന്നിവ ചില ബി.ടെക്. കോഴ്‌സുകളിൽ മെക്കാട്രോണിക്‌സ് പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങളാണ്.

നെട്ടൂര്‍ ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷന്റെ കോയമ്പത്തൂർ, ധാർവാഡ് (കർണ്ണാടക), തൂത്തുക്കുടി, ജംഷേദ്പുര്‍, ഗോപാല്പുതര്‍ (ഒഡിഷ) സെന്ററുകളില്‍ മെക്കാട്രോണിക്‌സില്‍ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സ് നടത്തുന്നുണ്ട്. ഈറോഡിലെ കൊങു എൻജിനീയറിങ് കോളേജ് (www.kongu.ac.in), മധുരയിലെ ത്യാഗരാജര്‍ കോളേജ് ഓഫ് എൻജിനീയറിങ് (www.tce.edu), മണിപ്പാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (www.manipal.edu), മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (www.mitindia.edu) എന്നിവിടങ്ങളില്‍ മെക്കാട്രോണിക്‌സിൽ ബി.ഇ., എം.ഇ. കോഴ്‌സുകളുണ്ട്. വെല്ലൂര്‍ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി (www.vit.ac.in) മെക്കാട്രോണിക്‌സിൽ എം.ടെക്. കോഴ്‌സ് നടത്തുന്നുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!