മനുഷ്യവിഭവശേഷിയും ലഭ്യമായ സാമഗ്രികളും ചേരുംപടി ചേര്‍ത്ത് ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന ശാസ്ത്രവിഭാഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്. കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്.
അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക്ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്‌സ്, സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഓപറേഷന് റിസര്‍ച്ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.
വേല്‍ ടെക് രംഗരാജന്‍ ഡോ. ശകുന്തള ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി തമിഴ് നാട്, പാര്‍ക്ക് കോളേജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍, കരവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാംഗ്ലൂര്‍ എന്നിവടങ്ങളിലും എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും കേരളത്തിലെ വിവിധ സ്വാശ്രയ കോളജുകളിലും ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്‌സുകളുണ്ട്.